Saturday, November 21, 2009

Do u വാണ്ട്‌ to freedom????

സ്വാതന്ത്ര്യത്തിന്‌ ഒരുപാട് അര്‍ത്ഥങ്ങളും തലങ്ങളുമുണ്ട്‌. സ്ത്രീകള്‍ക്ക്‌ പബ്ബുകളിലും മദ്യശാലകളിലുംകയറിപ്പോകാനുള്ള അവകാശമുണ്ട്‌. ശരിയാണത്‌. തടയുന്നത്‌ അവകാശലംഘനമാണ്‌. സമ്മതിച്ചു, പക്ഷെ ഇത്തരംസ്വാതന്ത്ര്യങ്ങള്‍ ഉപയോഗിച്ചു തുടങ്ങുന്നത്‌ ദുരുപയോഗമാണന്നു പറയുന്നതില്‍ പൊറുക്കുക. പണ്ടുകാലത്ത്‌മദ്യപന്മാരായ പുരുഷന്മാര്‍പോലും ഇരുട്ടത്ത്‌ പമ്മിപതുങ്ങി കടന്നു ചെന്നിരുന്ന മദ്യശാലകളില്‍പെണ്‍കുട്ടികള്‍ പട്ടാപ്പകല്‍ നെഞ്ചുവിരിച്ച്‌ കടന്നു ചെല്ലുന്നത്‌ ഒരു സാംസ്കാരിക മലിനീകരണമാണെന്നു പറയുന്നപഴയ മനസ്സിനോട്‌ പൊറുക്കുക , അതിനെ ന്യായീകരിക്കുന്ന പുരോഗമനമനസ്സുകള്‍സാംസ്കാരികമലിനീകരണത്തിന്റെ വാക്താക്കളാണന്നു പറയുന്നതിനും മാപ്പാക്കുക. നിങ്ങളുടെ കയ്യില്‍ ഒരുവടിയുണ്ടെങ്കില്‍, അതിനെ എന്റെ മൂക്കിനു നേരെയും തലമണ്ടയുടെ നേര്‍ക്കും എത്താനുള്ള നീളമുണ്ടെന്നുവെച്ച്‌അതെടുത്തെന്റെ തലമണ്ടയ്ക്ക്‌ നേരെ വീശുമ്പോള്‍ കളി മാറും എന്നറിയില്ലെ? അതേ, നിങ്ങള്‍ക്ക്‌ വടി വീശാനുള്ളഅവകാശം എന്റെ മൂക്കു തുടങ്ങുന്നിടത്ത്‌ അവസാനിക്കുന്നു. അതുപോലെ നമുക്ക്‌ പലതിനുള്ള സ്വാതന്ത്ര്യംമൗലികാവകാശമായി ലഭിക്കുന്നുണ്ടെങ്കിലും അതൊക്കെ നമ്മള്‍ നന്മ എന്നു ഓതുന്ന ആര്‍ജ്ജിതസംസ്കാരത്തിനുനേര്‍ക്കു നീട്ടുമ്പോള്‍ കടിഞ്ഞാണിടുക തന്നെ വേണം.

No comments:

Post a Comment