ഇനി ഒരിക്കലും കടന്ന് വരരുതേ എന്ന് പ്രാർത്ഥിക്കാൻ മാത്രം കഴിയുന്ന ഒരു രാത്രി ....
ടിക്കറ്റ് കണ്‍ഫേം ആയിരിന്നില്ല .... എങ്കിലും രാത്രി എറണാകുളത്തേക്കുള്ള അവളുടെ യാത്ര മാറ്റാൻ അവള്ക്കും മടിയായിരുന്നു.. ഒരുപാട് ആഗ്രഹിച്ചു പോകാനൊരുങ്ങുമ്പോൾ തടുക്കാൻ എന്റെയും മനസനുവധിച്ചില്ല .... 5.40 ആണ് ട്രെയിൻ, ഓഫീസിൽ നിന്ന് ഇറങ്ങി ബ്ലോക്ക്കുകൾ കടന്ന് അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിൽ എത്തി ... ട്രെയിന പോകാൻ തുടങ്ങുന്നു... കുത്തി നിറച്ച ബോഗികൾ കണ്ടു ഞാൻ ഒരു നിമിഷം അവളെ പിന്നിലേക്ക് വലിച്ചു ... അവളും പതിയെ പിന്മാറി ... വാക്കുകൾ അപ്രക്സക്തമായപ്പോൾ അവളെയും കൊണ്ട് ഓടി കിതച്ചു കാറിന്റെ അടുതെതെതി ... പാർക്കിംഗ് ബെയിൽ അവളെ നിറുത്തി കാർ എടുത്തി വന്നു ......
കൊല്ലം എത്തുമ്പോൾ തിരക്ക് കുറയും കൊല്ലത്ത് നിന്ന് വീണ്ടും ആ ട്രെയിനിൽ കയറാം എന്ന് അവൾ .... സിറ്റി കഴിയാറായപ്പോൾ .. വേണ്ട കോട്ടയത്ത് നിന്ന് കയറാം എന്നായി .... ഒരു നിമിഷം.. കാർ mc റോഡിലേക്ക് തിരിഞ്ഞു..... മഴയിലും വിശപ്പിലും സമയം കടന്നു പോയ് റെയിൽവേ സ്റ്റാറ്റസ് അപ്ഡേറ്റ് നോക്കുമ്പോൾ ട്രെയിൻ കോട്ടയം വിട്ടിരുന്നു ..... ഒരു നിമിഷം അവൾ പറഞ്ഞു ഏറ്റുമാനൂർ പോകാം അത് അടുത്ത ഡെസ്റ്റിനേഷൻ എന്ന് എപ്പോഴോ റെയിൽവേ അപ്ഡേറ്റ് കേട്ടതായി ഉള്ള ഓർമയിൽ ആകാം അത് പറഞ്ഞത്, ശരി എന്ന മട്ടിൽ കാർ തിരിഞ്ഞു എറണാകുളം ഏറ്റുമാനൂർ റൂട്ടിൽ ......
കരച്ചിൽ മാത്രം ഡ്രൈവ് ചെയ്യുമ്പോഴും ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാനും ... അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാ സമാധാനിപ്പിക്കേണ്ടത് സമയം 9 കഴിഞ്ഞു ട്രെയിൻ ഏറ്റുമാനൂർ വിട്ടിരിക്കുന്നു ...അതിലേറെ രസം ആ ട്രെയിൻ നു ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഇല്ല. അതറിയാതെ കണ്ണിൽകണ്ട മണ്‍ വഴികളിലൂടെ കാർ ഓടിച്ചു ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചു..
കാറിന്റെ ഒച്ച കേൾക്കാത്ത വിധം കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു .....
പിന്നെ സംഭവിചെതെല്ലം ഒരു ദു:സ്വപ്നം ആയിരുന്നു ....
സ്റ്റേഷൻ അടച്ചു മണി 10 കഴിഞ്ഞു .... അവസാന ജോലിക്കാരും പോയ് ... സ്റ്റേഷൻ വാതിൽക്കൽ അവൾ ... കൂട്ടിനു ഒരു തെരുവ് നായയും ... കുറച്ചു മാറി കാറിൽ ഇരുന്ന എനിക്ക് ഒരു മെസ്സേജ് ... പൊയ്ക്കൊള് എന്നെ വിളിക്കാൻ ടാക്സി വരും .... ചുറ്റിലും നോക്കി മറുവശത്തെ ലോഡ്ജിൽ നിന്നും ഒരാൾ പുറത്തു വന്നു നോക്കി നോക്കുന്നനു എന്റെ ഹൃദയമിടിപ്പ് കൂടി ... ആഗ്രഹം ഇല്ലഞ്ഞിട്ടും ആ ടാക്സി വരാൻ അറിയാതെ പ്രാർത്ഥിച്ചു ....
മിനിറ്റുകൾ പോയ്കൊണ്ടിരുന്നു നായ ഒരറ്റം കിടന്നു, കാറിന്റെ കണ്ണാടിയിൽ മഞ്ഞു പടർന്നു എന്റെ കാഴ്ച മങ്ങിക്കൊണ്ടിരുന്നു .... പെട്ടന്ന് വലിയ വെളിച്ചം .... അതെ ടാക്സി തന്നെ ... കീ ഓണ്‍ ചെയ്ത് സ്റ്റാർട്ട് ചെയ്യാൻ കാത്ത് ഞാനിരുന്നു ... പെട്ടന്ന് അവൾ കയറി .... ടാക്സി അവളേം കൊണ്ട് മിന്നൽ വേഗത്തിൽ പാഞ്ഞു .. ഞാൻ പിന്നാലെ ... പെട്ടന്ന് മുന്നിൽ മൂന്ന് വഴികൾ കണ്ണാടിയിലെ മഞ്ഞു മാറ്റിയ ഞൊടിയിടയിൽ ടാക്സി എങ്ങോട്ടോ തിരിഞ്ഞു. കവലയിൽ എത്തിയ ഞാൻ തരിച്ചു നിന്നു ... പെട്ടന്ന് ഞാൻ ഇടതു സൈഡ് ലേക്ക് തിരിഞ്ഞു .... ഇല്ല അവിടില്ല ... ഒരു റിവേർസ് ... പിന്നെ വലത്തേക്ക് .... പെട്ടന്ന് അവളെ വിളിച്ചു ..അവള്ക്കും അറിയില്ല എങ്ങോട്ട് തിരിഞ്ഞു എന്ന് .... ചെറിയ റോഡിൽ ഞാൻ ഓടി 5 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ മനസിലായ് ടാക്സി ഈ വഴിക്കും അല്ല എന്ന് .. അപ്പൊ ടാക്സി പോയിരിക്കുന്നത് മുന്നിലേക്ക് .... അപ്പോഴേക്കും തിരിച്ചെത്താൻ കഴിയാത്ത വിധം ഏതോ ഇട വഴികളിൽ ഞാൻ പെട്ട് പോയിരുന്നു .....
ഒരു നിമിഷം എല്ലാം നഷ്ട്ടപെട്ടപോലെ ഉറക്ക നിലവിളിച് കരയനെ കഴിഞ്ഞുള്ളൂ ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ മരിക്കും എന്ന് തോന്നിയ നിമിഷം അവളുടെ ശബ്ദം കേൾക്കാൻ തോന്നി .... ഫോണ്‍ കയിൽ ഇരുന്നു വിറക്കുന്നു ഒച്ച വരുന്നതുമില്ല , ശ്വാസം വലിക്കുമ്പോൾ സ്റ്റീരിങ്ങ് കയിൽ നിന്നും വഴുതും പോലെ... എനിക്കൊന്നുമില്ല എന്നോ മറ്റോ അവൾ എന്നെ സമാധാനിക്കുംബോലെ പറയുന്നു .... ശ്വാസം കിട്ടില്ല എന്നായപ്പോൾ ഫോണ്‍ വച്ചു .... പിന്നെ ഒന്നും ഓർമയില്ല ഉറക്കെ നിലവില്ച്ചു കരഞ്ഞു പോയ് .... ഈ 28 വർഷത്തിനിടയിൽ നല്ലതോ ചീത്തയോ ആയ ഒന്നിന് വേണ്ടിയും ഇങ്ങനെ നിലവിളിച്ചിട്ടില്ല
സമയംഏകദേശം 12 മണി ആയ്ക്കണും .... കാർ ആലപ്പുഴ അടുത്തിരിക്കുന്നു .. കണ്ണിലെ വെള്ളം വറ്റി അത് നെഞ്ച് വേദന ആയ് മാറിയിരുന്നു... വേഗത്തിൽ ഓടിയ കാർ ഒരു ചെറിയ പാലത്തിലേക്ക് വേഗത്തിൽ തന്നെ വന്നു കയറി പാലത്തിന്റെ ഉയരത്തിൽ കാർ പൊങ്ങി അതേ വേഗത്തിൽ... താഴെ കായൽ കാണാം .. ഒരു നിമിഷം തോന്നി എല്ലാം അവസാനിച്ചു എന്നു .. കാർ എടുത്ത് വച്ച പോലെ കൈവരിക്കരികിൽ പോയ് ചേർന്ന് നിന്നു .... ഈ അര്ഥ രാത്രി വഴിയറിയില്ല ഏതോ നാട്ടു വഴി ആണെന്ന് മനസിലായ് ... അവിടെ നിറുത്തി gps സെറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു ..... വീണ്ടും മുന്നോട്ടു പോയ്...... രണ്ടു വശത്തുമായ് കറുത്ത കായൽ നടുവിലൂടെ ഒരു വഴി ... ഒരു കാർ കഷ്ട്ടിച്ചു പോകും ....
പെട്ടന്നാണ് ഒരു മിന്നൽ വീണ്ടും ... അവൾ ... ഒരു അപരിചിതൻ .. അർത്ഥ രാത്രി ..... മീഡിയ ജോലി തന്ന പേടി അത്ര തന്നെ വലുതായിരുന്നു ...... ഹൃദയം നിന്ന് പോകുമ്പോലെ .. വിളിച്ചു വീണ്ടും അവളെ, അവസാനത്തെ കാൾ ..... ഇല്ല ഫോണ്‍ എടുക്കിന്നില്ല .. അപ്പോഴേക്കും പേടി എന്നെ വിഴുങ്ങിയിരുന്നു ഒന്നും കൂടെ റീ ഡയൽ ചെയ്യാൻ... കയ്യ്കൾ വിറക്കുന്നു ... വീണ്ടും വിളിച്ചു .. റിംഗ് നിന്ന് അവൾ ഫോണ്‍ എടുത്തിരിക്കുന്നു ..... ഐ അം സേഫ് ... എന്നോ മറ്റോ പറയുന്നുണ്ടായിരുന്നു ... ഫോണ്‍ എടുക്കതത്തിനു പരിഭവം പറയണോ ... എന്താ , എവിടാ എന്ന് ചോദിക്കണോ ഒന്ന് അറിയാത്ത അവസ്ഥ .... സേഫ് ആണെന്ന 1 ശതമാന സമാധാനത്തിൽ ഫോണ്‍ വെക്കുമ്പോൾ കാർ അനങ്ങുന്നില്ല എന്ന് മനസിലായ് ... ആകസിലേറെറ്റർ ഉച്ചത്തിൽ മുഴങ്ങുന്നു കാറിന്റെ മുന്നിലത്തെ വീലുകൾ കായലിൽ ഇറങ്ങിയിരുന്നു ..... വീണ്ടും മരണം മുന്നിൽ തന്നെ .. ഇത്തവണ ആലോചിക്കാൻ സമയം ഉണ്ട് മരണം അറിയാൻ സമയം ഉണ്ട് ... കാർ ചെളിയിൽ തഴുംപോലെ ..... ഞാൻ ഡോർ തുറന്നു .... കാൽ പുറത്തു വച്ചാൽ വെള്ളം... എന്നിട്ടും ഇറങ്ങി, ഇല്ല കാൽ ഒരുപാട് താഴുന്നില്ല .... മരിച്ചില്ല എന്നുറപ്പായപ്പോൾ ഒരു നിർവികാരത മാത്രം...
റോഡിൽ കയറി, നിലാവില്ല മഴയിരുട്ടിൽ ആകാശം .. ചുറ്റിലും വീടുകൾ ഒന്നും ഇല്ല .... ഈ രാത്രി ഇവിടെ.... നടന്നു കലുങ്കിനരികിൽ ഇരുന്നു, കുറച്ച് കഴിഞ്ഞപ്പോൾ റോഡിനപ്പുറത്തെ കലുങ്കിനടിയിൽ ഒരു അനക്കം ... രണ്ട് തവണ മരണത്തിൽ നിന്ന് രക്ഷപ്പെട്ടവന് എന്ത് പേടി .. ആ വശത്തേക്ക് ഞാൻ നടന്നു .... എഴുപത് വയസെങ്കിലും പ്രായം തോന്നിക്കുന്ന ഒരു അപ്പുപ്പൻ കായലിൽ ചൂണ്ട ഇടുന്നു .... ഈ ശബ്ദം ഒക്കെ കേട്ടിട്ടും അയാൾ തിരിഞ്ഞു നോക്കിയിരുന്നില്ല .. ഞാൻ താഴെ ഇറങ്ങി അയാളുടെ അടുത്ത പോയ് ... എന്നെ നോക്കാതെ എന്നോട് ചോദിച്ചു , എന്തെ ഈ അസമയത്ത് ഇവിടെ... വ്യക്തത ഇല്ലാത്ത ആ ശബ്ദം , ചുമ്മാ കേട്ട് നിന്നതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല , വാ ഞാൻ സഹായിക്കാം , ഒന്നും മിണ്ടാതെ ഞാനും.. ചൂണ്ട താഴെ വച് മറു വശത്തെ കലുങ്കിനരികിൽ എത്തി,
ഞാൻ വീണ്ടും കാറിൽ കയറി , റിവേർസ് ഗിയറിൽ ഒരു ശ്രമം ,,, മുന്നിൽ നിന്ന് അയാൾ അടിയില്പോക്കി,,, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .. കാര് പതിയെ റോഡിന്റെ ഓരത്ത് എത്തിയിരിക്കുന്നു ..... ഞാൻ വീണ്ടും പുറത്തിറങ്ങി, അയാളെ കാണാനില്ല ... പെട്ടന്ന് കലുങ്കിനടിയിൽ ഞാൻ പോയ് നോക്കി , അവിടുണ്ട് അയാൾ , താഴേക്കിറങ്ങി അയാളുടെ അടുത്തെത്തി...മുഖത്ത് നോക്കാതെ വീണ്ടും .... മോനെന്തേ കരയുന്നത് .... ഒന്നും മിണ്ടാതെ ഞാൻ തിരിച്ചു നടന്നു .... കാറിൽ കയറി gps സിഗ്നൽ കിട്ടിത്തുടങ്ങി .... ആലപ്പുഴ ടൌണ്‍ 45 km .....
പിന്നീട് എപ്പോഴോ അവളുടെ മെസ്സേജ് .... എവിടെത്തി........... ഹരിപ്പാട് എത്തിയിരുന്നു അപ്പോഴേക്കും...... രാത്രിയിൽ ഒറ്റയ്ക്ക് ട്രെയിനിൽ വിടാൻ പേടി തന്നെയായിരുന്നു..... പലപ്പോഴും അവളുടെ ധൈര്യം കാണുമ്പോൾ എന്റെ പേടി കൂടും .... എന്നിട്ട് ആ രാത്രി സംഭവിച്ചതോ .......!!!!
രാവിലെ ഉറക്കം ഉണർന്നത് 10 മണിയോടടുത്ത് ..... മുറ്റത്ത് പത്രം .... നോക്കുമ്പോൾ ... ആദ്യ പേജിൽ പ്രധാന വാർത്ത .... എന്ജീനീറിംഗ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയ് .... 35ലക്ഷം രൂപ വേണമെന്ന് സംഘം ........ പെട്ടന്ന് മനസ്സിൽ, എന്റെ മുന്നിൽ നിന്നും മിന്നൽ പോലെ പാഞ്ഞ ആ ടാക്സി ......... ദൈവമേ നന്ദി.... ദൈവമേ നന്ദി....
No comments:
Post a Comment